തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഈ മാസം ഇതാദ്യമായാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പവന് 240 രൂപയോളം കുറഞ്ഞ് 39440 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ മാത്രമല്ല ആഗോള തലത്തിലും സ്വര്‍ണ്ണവില കുറയുകയാണ്.
വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 4930 രൂപയാണ്. ഇന്നലെ ഒരു പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. ഗ്രാമിന് 4960 രൂപയും പവന് 39680 രൂപയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഡിസംബര്‍ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഈ മാസത്തില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് ആദ്യ ദിനങ്ങളില്‍ സ്വര്‍ണ്ണ വിപണിയില്‍ ഉണര്‍വുണ്ടായതായി കാണാം. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണ വില വലിയ മാറ്റമില്ലാതെ തുടര്‍ന്നതാണ് ഇന്ന് 240 രൂപയോളം കുറഞ്ഞിരിക്കുന്നത്.
ആഗോള തലത്തിലും സ്വര്‍ണ്ണ വിലയില്‍ വന്‍തോതില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രിസമസ് വിപണിയെ അതു സാരമായി ബാധിക്കും. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്.സാധാരണ വെള്ളിക്ക് ഗ്രാമിന് 71 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു.
Discussion about this post