ന്യൂഡൽഹി; കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങൾ എങ്ങനെയാണ് ലഷ്കർ ഇ തൊയ്ബയ്ക്ക് ലഭിച്ചതെന്ന ചോദ്യവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി. കേന്ദ്ര സർക്കാരും ജമ്മു കശ്മീർ ഭരണകൂടവും ആണ് ഇക്കാര്യത്തിൽ കുറ്റക്കാരെന്നും മെഹബൂബ മുഫ്തി വിമർശിച്ചു.
56 കശ്മീരി പണ്ഡിറ്റുകളുടെ പേരാണ് ലഷ്കർ ഇ തൊയ്ബ പരസ്യപ്പെടുത്തിയത്. കശ്മീരി പണ്ഡിറ്റുകളെ വധിക്കുമെന്നാണ് ഭീകര സംഘനടയുടെ ഭീഷണി. പണ്ഡിറ്റ് പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളുടെ പേരാണ് ലഷ്കർ ഇ തൊയ്ബ ലിസ്റ്റിൽ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു ലിസ്റ്റ് പുറത്തുവിട്ട ലഷ്‌കറിന്റെയും അതിന്റെ അനുബന്ധ സംഘടനയായ ടിആർഎഫിനെയും മെഹബൂബ മുഫ്തി വിമർശിച്ചില്ല.
കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നാണ് മെഹബൂബയുടെ ചോദ്യം. അവർക്ക് ഭീഷണിയുണ്ടെന്നും സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്നും ഖാസിഗണ്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ മെഹബൂബ മുഫ്തി പറഞ്ഞു.
“കാശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. അവർ അവരെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്, അവരുടെ സുരക്ഷയെ കുറിച്ച് കേന്ദ്രസാർക്കാരിന് ഗൗരവമില്ലെന്നും മെഹബൂബ മുഫ്തി പറയുന്നു. സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്നും ഖാസിഗണ്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ മെഹബൂബ മുഫ്തി പറഞ്ഞു. അതേ സമയം മാദ്ധ്യമങ്ങൾക്ക് മുൻപിൽ തീവ്രവാദികളെ അപലപിക്കാനോ കുററപ്പെടുത്താനോ മെഹബൂബ മുതിർന്നില്ല.
പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ സേവനം ചെയ്യുന്ന 56 കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പട്ടികയാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ലിങ്ക് ചെയ്‌ത ഒരു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവർക്കെതിരെ ആക്രമണം നടത്തുമെന്നും ബ്ലോഗിൽ മുന്നറിയിപ്പുണ്ട്.
എന്നാൽ സംഭവത്തിന് ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തിൽ കശ്മീരിൽ സുരക്ഷാ യോഗം നടന്നു. പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ കേന്ദ്രം അവലോകനം ചെയ്തതായി അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാരിൻറെ മുതിർന്ന ഉദ്യോഗസ്ഥർ, അർദ്ധസൈനിക വിഭാഗങ്ങൾ, ജമ്മു കശ്മീർ ഭരണകൂടം, പോലീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Discussion about this post