ഗേറ്റ്സ് ഫൗണ്ടേഷൻ സഹ ചെയർപേഴ്‌സണും സാമൂഹ്യപ്രവർത്തകയുമായ മെലിൻഡ ഗേറ്റ്‌സ് ഇന്ത്യ സന്ദർശിച്ചു. പ്രസിഡണ്ട് ദ്രൌപതി മുർമു, കേന്ദ്ര മന്ത്രിമാർ എന്നിവരുമായി മെലിൻഡ ചർച്ച നടത്തി. സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലെ പ്രമുഖരായ നിരവധി ആളുകളുമായും സംഘടനകളുമായും മെലിൻഡ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി.
സ്ത്രീകൾ നിക്ഷേപ രംഗത്തേക്ക് കടന്നുവരേണ്ടതിൻറെ പ്രാധാന്യമെന്തെന്ന് ഇന്ത്യയ്ക്ക് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചുവെന്ന് മെലിൻഡ ഗേറ്റ്സ് പറഞ്ഞു.സ്ത്രീകൾ നിക്ഷേപകരാകുന്നതിലൂടെ എന്തുചെയ്യാനാകുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണ്. പകർച്ചവ്യാധിയുടെ സമയത്ത്, കോവിഡ്-19 സാമ്പത്തിക പ്രതിസന്ധിയിൽ 200 ദശലക്ഷം സ്ത്രീകൾക്ക് ഉൾപ്പെടെ 300 ദശലക്ഷം ആളുകൾക്ക് പണം അയയ്ക്കാൻ സർക്കാർ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചു. മെലിൻഡ ഗേറ്റ്സ് പറഞ്ഞു.
ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകളിലൂടെ സ്ത്രീകൾ സാമ്പത്തിക മേഖലയിലേക്ക് കടക്കുമ്പോൾ അവർക്ക് ക്രെഡിറ്റും ഇൻഷുറൻസും ലഭിക്കുന്നതിന് എളുപ്പമാണ്. തുടർന്ന്, സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനക്ഷമത ഉയർത്താനും കഴിയും. സ്ത്രീകളുടെ കൈകളിലേക്ക് പണ കൈമാറ്റം നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് ലിംഗ- നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. ഏറ്റവും താഴെത്തട്ടിൽ നിന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ ലിംഗസമത്വമുള്ള ഒരു രാജ്യം കെട്ടിപ്പടുക്കുകയാണ് ഇന്ത്യ ഇതിലൂടെ ചെയ്തതെന്നും മെലിൻഡ വ്യക്തമാക്കി.
പ്രസിഡന്റ് ദ്രൂപതി മുർമുവുമായി മെലിൻഡ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി.
പൊതുജനാരോഗ്യം, മലമ്പനി, ക്ഷയം തുടങ്ങിയ മേഖലകൾക്ക് പുറമെ, ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന പ്രത്യേകിച്ച് സിക്കിൾ സെൽ അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ ശ്രദ്ധ ചെലുത്താൻ പ്രസിഡന്റ് ദ്രൗപതി മുർമു മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു.
ജി-20 പ്രസിഡൻസി ഇന്ത്യ ഏറ്റെടുക്കുന്നതോടെ , ഇന്ത്യയുടെ അനുഭവവും മികച്ച പ്രവർത്തനങ്ങളും മറ്റ് വികസ്വര രാജ്യങ്ങൾക്ക് വളരെ ഉപയോഗപ്രദമായ മാതൃകയാവുമെന്നും രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുർബലരും അവശതയനുഭവിക്കുന്നവരുമായ വിഭാഗങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. സ്ത്രീകളും പെൺകുട്ടികളും, ആദിവാസി സമൂഹങ്ങൾ, അല്ലെങ്കിൽ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ താമസിക്കുന്നവർ എന്നിങ്ങനെ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ശ്രമിക്കുന്നതിൽ രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post