ന്യൂഡെല്‍ഹി: യൂട്യൂബിലെ പഠനത്തിനിടെ അശ്ലീല പരസ്യം വഴിതെറ്റിച്ചെന്ന് പറഞ്ഞ് ഗൂഗിളിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന് പിഴ വിധിച്ച് കോടതി. വിചിത്രമായ ഹര്‍ജിയിലൂടെ ഹര്‍ജിക്കാരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ദുരുപയോഗം ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി.
സഞ്ജയ് കിഷന്‍, എഎസ് ഓഖ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മധ്യപ്രദേശ് സ്വദേശിയായ ആനന്ദ് കിഷോര്‍ ചൗധരി പോലിസ് സര്‍വീസിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കാന്‍ യൂട്യൂബ് വരിക്കാരനായി. തുടര്‍ന്നുള്ള പഠനത്തിനിടെ അശ്ലീലത നിറഞ്ഞ പരസ്യങ്ങള്‍ പ്ലാറ്റ്‌ഫോമിലെത്തിയതില്‍ ശ്രദ്ധ ആ വഴിക്ക് നീങ്ങി, പരീക്ഷ ജയിക്കാനും കഴിഞ്ഞില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ലൈംഗികത നിറഞ്ഞ പരസ്യത്തിലൂടെ ശ്രദ്ധ തിരിച്ച് മധ്യപ്രദേശ് പോലീസ് സേനയിലെ തന്റെ ജോലി നഷ്ടപ്പെടുത്തിയ ഗൂഗിള്‍ 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആനന്ദിന്റെ ആവശ്യം. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പരസ്യം കാണേണ്ട എന്നായി കോടതി. നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന പരസ്യം എന്തിനാണ് കാണുന്നത്? എന്ന് ചോദിച്ച കോടതി ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്ന് പറഞ്ഞ് ഹര്‍ജി തള്ളിയതിനൊപ്പം ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. തുടര്‍ന്ന് ആനന്ദ് കോടതിയോട് മാപ്പ് പറഞ്ഞതിനാല്‍ പിഴ 25000 രൂപയായി കുറയ്ക്കുകയായിരുന്നു.
Discussion about this post