ഷെഫീക്കിൻറെ സന്തോഷം സിനിമാ ഗ്രൂപ്പുമായി നടക്കുന്ന വിവാദങ്ങൾക്കിടെയാണ് ബാല ആശുപത്രി മേഖലയ്ക്കെതിരെയും വിമർശനവുമായി എത്തിയത്. ഒരു ആശുപത്രികെട്ടുന്നുണ്ട്. ആശുപത്രി ഇൻറസ്ട്രിയാണ് ഏറ്റവും കുടൂതൽ ദ്രോഹം നടക്കുന്നത്.പ്രത്യേകിച്ച് ആശ്രമത്തിൻറെ പേര് പറഞ്ഞ് നടത്തുന്ന ആശുപത്രികളിലൊക്കെ പാവങ്ങളെ പിഴിയുകയാണെന്നും ബാല വിമർശിച്ചു. ഞാൻ ആശുപത്രി പണിത് ആളുകൾക്ക് സൌജന്യം ചികിത്സ കൊടുക്കുമെന്നും ബാല പറഞ്ഞു.
തനിക്ക് സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നിട്ടില്ലെന്നായിരുന്നു ബാലയുടെ പരാതി. എന്നാൽ ബാലയ്ക്ക് പ്രതിഫലം നൽകിയതിൻറെ രേഖകൾ ഉൾപ്പെടെ ഇന്നലെ സിനിമാ ടീം പുറത്തുവിട്ടു. ഉണ്ണിമുകുന്ദൻ വാർത്തസമ്മേളനം വിളിച്ചു ചേർത്താണ് ബാലയ്ക്ക് കാശ് നൽകിയതിൻറെ തെളിവുകൾ പുറത്തുവിട്ടത്.
ഇരുപത് ദിവസം ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബാല ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹത്തിന് പ്രതിഫലം നൽകിയത്.ബാലയുടെ ഡബ്ബിംഗ് പോലും വേറെ ആളെക്കൊണ്ട് ചെയ്യിക്കേണ്ടിവന്നു. ബാല തൻറെ അടുത്ത സുഹൃത്തായതുകൊണ്ടാണ് സിനിമയിൽ റോൾ നൽകിയതെന്നും ഉണ്ണിമുകുന്ദൻ പ്രതികരിച്ചു.
രണ്ട് ലക്ഷം രൂപ തന്ന സ്റ്റേറ്റ്മെൻറ് കാണിക്കണം, അല്ല എങ്കിൽ അവൻ പാൻറ്സ് ഊരി നടക്കണം അല്ല എങ്കിൽ ഞാൻ എൻ പാൻറ്സ് ഊരി നടക്കും എന്നും ബാല വെല്ലുവിളിച്ചു. ഞാൻ കടമായി കൊടുത്ത കാശാണ് എനിക്ക് തിരിച്ച് തന്നത്. അത് തൊണ്ണൂറായിരം രൂപയാണ് ഞാൻ കൊടുത്തത്. അതാണ് എനിക്ക് തിരിച്ച് തന്നത്. രണ്ട് ലക്ഷം തന്നിട്ടില്ല. ദൈവം സത്യമാണ് ഞാൻ പറയുന്നത്. ഓൺലൈൻ സിനിമാ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയുടെ പരാമർശം.
Discussion about this post