തിരുവനന്തപുരം: നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ മലയാളത്തിലെ പ്രമുഖ നടന്‍ ഇന്ദ്രന്‍സിനെ ആക്ഷേപിക്കുന്ന തരത്തിലായതാണ് കാരണം.
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മന്ത്രി സഭയില്‍ അഭിപ്രായപ്പെട്ടത്. ”സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി? ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലുപ്പത്തില്‍ എത്തി നില്‍ക്കുന്നു”, വാസവന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനിടെ ആയിരുന്നു ഇന്ദ്രന്‍സിനെ അപമാനിക്കുന്ന തരത്തില്‍ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
Discussion about this post