ചെന്നൈ: പ്രശസ്ത തമിഴ് നടനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ കായികമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ‘ഡിഎംകെയിലെ ഉയര്‍ന്നുവരുന്ന മകന്‍’ ((സണ്‍ റൈസ് ഇന്‍ ഡിഎംകെ)
എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നുവെന്ന സൂചനയാണ് മന്ത്രിസ്ഥാനം.
ഇന്ന് രാവിലെ രാജ്ഭവനില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഉദയനിധിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചെപോക്-തിരുവള്ളികേനി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍. 2019 മുതല്‍ ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറി കൂടിയാണ് 45കാരനായ ഉദയനിധി. മൂന്ന് ദശാബ്ദത്തോളം പിതാവായ സ്റ്റാലിന്‍ വഹിച്ചിരുന്ന പദവിയാണ് പിന്നീട് ഉദയനിധിക്ക് കൈമാറിയത്.
2018ല്‍ പിതാവ് എം കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റാകുന്നത്. 2021ല്‍ ഡിഎംകെ സഖ്യം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post