ശ്രീനഗര്‍: തങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്ര് ബറാക്ക് ഒബാമയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പ് നല്‍കിയത് ഇന്ത്യയെ പ്രീതിപ്പെടുത്താനെന്ന് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ. പ്രസ്താവനയിലൂടെ കാശ്മീര്‍ മുസ്ലീങ്ങളുടെ വികാരത്തെ ഷെരീഫ് വ്രണപ്പെടുത്തിയെന്നും ലഷ്കര്‍ വക്താവ് അബ്ദുളളാ ഗസ്നവി ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ഷെരീഫിന്റെ നടപടി കാശ്മീരികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഉചിതമോ സഹായകമോ അല്ലെന്നും ഗസ്നവി പറഞ്ഞു. കാശ്മീരി മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഷെരീഫിന്രെ പ്രസ്താവന പ്രത്യാഘാതമുണ്ടാക്കുമെന്നും ലഷ്കര്‍ ഇ തൊയ്ബ സന്ദേശത്തില്‍ സൂചിപ്പിച്ചു.
അമേരിക്ക സന്ദര്‍ശിക്കുന്ന ഷെരീഫ് വെളളിയാഴ്ച ഒബാമയുമായുള്ള കൂടിക്കാഴ്ചയിലാണ് ലഷ്കര്‍ ഇ തൊയ്ബ അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞത്.
Discussion about this post