നടൻ ബാലയുമൊത്തുള്ള പുതിയ വീഡിയോ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത്.തനിക്ക് കിട്ടിയ ഒരു സമ്മാനം പ്രേക്ഷകരെ കാണിക്കുന്ന വീഡിയോ ആണ് എലിസബത്ത് തൻറെ യുട്യൂബ് പേജിലൂടെ പുറത്തുവിട്ടത്. ഇതിനിടെയാണ് ബാല കയറി വരുന്നതും എലിസബത്തിനെ കുറിച്ചുള്ള ബാലയുടെ അഭിപ്രായം പങ്കുവെയ്ക്കുന്നതും.
മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്.ഇതോടൊപ്പം തന്നെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്ന അദ്ധ്യാപിക കൂടിയാണ് എലിസബത്ത്. എലിസബത്ത് ട്യൂഷനെടുത്ത വിദ്യാർത്ഥികൾ നൽകിയ ഗിഫ്റ്റാണ് യുട്യൂബ് വീഡിയോയ്ക്ക് കാരണമായത്.
‘‘എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തിരുന്നു. അവരുടെ എക്‌സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് ഒരു സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടുവന്നതാണ്.’’–വിഡിയോയിൽ എലിസബത്ത് പറയുന്നു.
സമ്മാനം പ്രേക്ഷകരെ കാണിക്കുന്നതിനിടെയാണ് ബാല വരുന്നത്. പഠിപ്പിച്ച് കൊടുത്തത് ഞാനാണെന്നാണ് ബാല വീഡിയോയിൽ പറയുന്നത്. പക്ഷേ, ഇവള്‍ക്കാണ് ഗിഫ്റ്റ് കിട്ടിയത്. ഇത് ഡോക്ടറും അത് ആക്ടറും എന്ന് പറഞ്ഞ് ഭാര്യയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് ബാല . എലിസബത്തിനെ ഓർത്ത് ഓര്‍ത്ത് അഭിമാനം തോന്നുന്നു, തന്നെ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം സ്വീകാര്യതകളാണെന്നും ബാല പറയുന്നു. ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കാൻ വീഡിയോയും ക്യാമറയും എല്ലാം സെറ്റ് ചെയ്ത് കൊടുത്തത് താനാണ്. ക്യാമറയെല്ലാം ഓൺലൈനിൽ വാങ്ങിയാണ് താൻ സെറ്റ് ചെയ്ത് കൊടുത്തതെന്നും ബാല അവകാശപ്പെടുന്നു. പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനമെന്നും ബാല അറിയിച്ചു.
Discussion about this post