ശബരിമല: ഭക്തജന തിരക്ക് ഏറിവരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ നടപ്പാക്കും. ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോഴുള്ള പ്രശ്‌നങ്ങള്‍ നിലവില്‍ പരിഹരിച്ചു. കൂടുതല്‍ പോലീസുകാരെ നിയോഗിച്ച് പടികയറ്റം വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ പോലീസ്. മിനിട്ടില്‍ 70 പേര്‍ പടികള്‍ കയറുന്നത് എണ്‍പതിലധികം ആക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും പോലീസ് ഏറ്റെടുത്തു വരികയാണ്. പാര്‍ക്കിംഗ് മെച്ചപ്പെടുത്തി തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങള്‍ക്ക് സുഗമമായി ദര്‍ശനം ഒരുക്കാനുമുള്ള സംവിധാനങ്ങളും പേലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post