കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ശിയ മസ്ജിദില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ 15 പേര് ലാര്ഖാന ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും.
ഇമാം ബര്‍ഗ കാസ്മിയ ഷില്ഗിരിയില് പ്രാര്‍ഥനക്കിടെയാണ് ബുര്‍ഖ ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. . സ്ഫോടന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍ കണ്ടെ ടുത്തതായി സിന്ധ് എസ്.പി സഫര്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post