ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാങ്കേതിക രംഗത്തെ വന്‍ കുതിച്ചു ചാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിച്ചൈ നരേന്ദ്ര മോദിയെ പുകഴ്ത്തിയത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ സാങ്കേതിക രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ പ്രചോദനാത്മകമാണ് എന്ന് വ്യക്തമാക്കിയ പിച്ചൈ തന്റെ പങ്കാളിത്തം കരുത്തോടെ മുന്നോട്ടു പോകുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും പറഞ്ഞു. ഗൂഗിളുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ നന്ദി അറിയിച്ച അദ്ദേഹം സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും അഭിനന്ദിക്കുകയുണ്ടായി. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ട്വീറ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2022 എന്ന പരിപാടിയുടെ ഭാഗമായാണ് സുന്ദര്‍ പിച്ചൈ ഇന്ത്യയിലെത്തിയത്.
Discussion about this post