ന്യൂയോര്‍ക്ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോ എന്ന വിഷയത്തില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട ഇലോണ്‍ മസ്‌ക് പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മസ്‌കിനോട് അടുപ്പമുള്ള വ്യക്തിയാകും പുതിയ മേധാവിയെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ വോട്ടെടുപ്പില്‍ മസ്‌ക് പരാജയപ്പെട്ടത്. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 57.5 ശതമാനം പേരും സിഇഒ സ്ഥാനത്തു നിന്നും മസ്‌ക് മാറണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 42.5 ശതമാനം പേര്‍ മാത്രമാണ് മസ്‌ക് തല്‍സ്ഥാനത്ത് തുടരണമെന്ന് പറഞ്ഞത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ മസ്‌ക് തന്നെയാണ് വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പിന് അനുസരിച്ച് ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മുമ്പ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിലും ടിക് വിഷയത്തിലുമാണ് മസ്‌ക് ഇതേ രീതിയില്‍ ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയത്.









Discussion about this post