ന്യൂയോര്‍ക്ക്: ഭാര്യയ്ക്ക് റീഫണ്ട് നിഷേധിച്ച കോഫി ഷോപ്പില്‍ മോഷണം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിലെ പ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സിലാണ് ഭര്‍ത്താവിന്റെ പകരംവീട്ടല്‍ അരങ്ങേറിയത്.
മോഷണക്കുറ്റത്തിന് 61കാരനായ റിച്ചാര്‍ഡ് ഏംഗല്‍ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഏംഗലിന്റെ ഭാര്യ സ്റ്റാര്‍ബക്‌സില്‍ എത്തി അവര്‍ മുമ്പ് വാങ്ങിയ പാനിയത്തിന് ലഭിക്കേണ്ട 1.25 ഡോളര്‍ (103 രൂപ) റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ പാനീയം വാങ്ങിയതിന്റെ രസീതോ മറ്റ് തെളിവുകളോ ഇല്ലാതെ റീഫണ്ട് നല്‍കാനാവില്ലെന്നായി ജീവനക്കാര്‍. ഇതോടെ
ഏംഗലിന്റെ ഭാര്യ വീട്ടിലേക്ക് പോയി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. തുടര്‍ന്ന് റിച്ചാര്‍ഡ് സ്റ്റാര്‍ബക്‌സിലെത്തി ജീവനക്കാരുമായി വാക്കേറ്റത്തിലായി. തര്‍ക്കത്തിനിടയില്‍ കൗണ്ടറില്‍ ടിപ് ഇടുന്ന ജാറുമെടുത്ത് റിച്ചാര്‍ഡ് രക്ഷപെട്ടു. 1.32 ഡോളറാണ് (109 രൂപ) ജാറിലുണ്ടായിരുന്നത്. ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതോടെ റിച്ചാര്‍ഡ് പിടിയിലാകുകയായിരുന്നു. കവര്‍ച്ച, അക്രമണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്.
Discussion about this post