ബെയ്ജിംഗ് : ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ. തവാങ് സംഘർഷ പശ്ചാത്തലത്തിലാണ് വാങ് ഇയുടെ പ്രസ്താവന നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇന്ത്യയും ചൈനയും ചർച്ചകൾ ആരംഭിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.
അതിർത്തി മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. പാശ്ചാത്യ മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ് – വാങ് ഇ പറഞ്ഞു. ഡിസംബർ 20 ന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ചുഷുൽ-മോൾഡോ അതിർത്തിയിൽ 17-ാമത് കോർപ്സ് കമാൻഡർ ലെവൽ മീറ്റിംഗ് നടന്നതായി തവാങ് ഏറ്റുമുട്ടലിന് ശേഷം വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു .
അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.ഡിസംബർ 9 ന് 600 ചൈനീസ് സൈനികർ തവാങ്ങിലെ യാങ്‌സെയിൽ താൽകാലിക മതിൽ ബാരിക്കേഡ് തകർത്ത് ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്.
Discussion about this post