കണ്ണൂർ: കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 894 വിമാനം സാങ്കേതിക പ്രശ്നം കാരണം യാത്ര മുടങ്ങിയിരുന്നു. വിമാനം മുടങ്ങിയതോടെ 180 ഓളം വരുന്ന യാത്രക്കാർ വിഷമത്തിലായി. ഡിസംബർ 25 ന് ആയിരുന്നു സംഭവം. യാത്രക്കാരിൽ ചിലർ വിഷയം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ അറിയിച്ചു.
യാത്രക്കാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമായനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കെ.സുരേന്ദ്രൻ കത്തയച്ചു. പരാതിയിൽ വളരെ വേഗം ഇടപെട്ട കേന്ദ്രമന്ത്രി പകരം വിമാനം ഒരുക്കുകയും ചെയ്തു. യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ ഇടപെട്ട വ്യോമായാനമന്ത്രിക്ക് കെ.സുരേന്ദ്രൻ നന്ദി അറിയിച്ചു.











