മെല്‍ബണ്‍: മാസ് ബാറ്റിംഗ് പ്രകടനത്തോടെ 100ാമത് ടെസ്റ്റില്‍ അപൂര്‍വ നേട്ടവുമായി ഡേവിഡ് വാര്‍ണര്‍. കരിയറിലെ നൂറാമത്തെ ടെസ്റ്റ് മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ വാര്‍ണര്‍ റെക്കോര്‍ഡ് നേട്ടത്തിന് ഉടമയായത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ 254 പന്തുകളില്‍ നിന്നും താരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കി. നൂറാമത് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ പത്താമത്തെ ബാറ്റ്‌സമാനും വാര്‍ണറാണ്.
നൂറാമത്തെ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് വാര്‍ണര്‍. മുമ്പ് റിക്കി പോണ്ടിംഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ ടെസ്റ്റ് കരിയറില്‍ 25-ാം സെഞ്ച്വറി തികച്ച വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ മൊത്തം 45 സെഞ്ച്വറികള്‍ നേടുന്ന ഓപ്പണിംഗ് താരമായി. ഇതോടെ നൂറാം ടെസ്റ്റില്‍ 45 സെഞ്ച്വറി നേടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പവും എത്തി. 72 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയാണ് സെഞ്ച്വറി പട്ടികയില്‍ ഒന്നാമന്‍.
Discussion about this post