ബീജിംഗ്: അതിരൂക്ഷ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ കഴിയാത്ത അവസ്ഥലിയാണ് ചൈനയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ അവസ്ഥയിലും സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുകയാണ് രാജ്യം. സീറോ കോവിഡ് നയത്തിന്റെ ഭാഗമായുള്ള ക്വാറന്റീന്‍ എടുത്തുകളയുകയാണെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചു. മൂന്ന് വര്‍ഷമായി തുടരുന്ന സ്വയം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ഐസൊലേഷന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും ജനങ്ങളുടെ വന്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈന സീറോ കോവിഡ് നയങ്ങള്‍ പിന്‍വലിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ചൈന വീണ്ടും അതിരൂക്ഷ കോവിഡ് വ്യാപനത്തിന്റെ പിടിയിലായി.
പുതിയ തീരുമാനം അനുസരിച്ച് ചൈനയിലെത്തുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് മാത്രം മതിയാകും. ജനുവരി എട്ട് മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. നേരത്തെ ചൈനയില്‍ വന്നിറങ്ങുന്ന യാത്രികര്‍ എട്ട് ദിവസ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമായിരുന്നു.
ബിസിനസ്, പഠനം, ടൂറിസം എന്നീ ലക്ഷ്യങ്ങളോടെ ചൈനയിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന വിദേശികളുടെ വിസ അപേക്ഷകള്‍ പഴയത് പോലെയാകാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ചൈനയിലേക്കും ചൈനയില്‍ നിന്നുമുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണവും എടുത്തുകളയുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post