Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്‌ഐ നേതാവ്; അകറ്റി നിർത്തുമെന്ന പ്രഖ്യാപനം പാഴ് വാക്കായി; അന്തർധാര സജീവമെന്ന് സമൂഹമാദ്ധ്യമങ്ങൾ

by Brave India Desk
Dec 28, 2022, 03:25 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: ക്വട്ടേഷൻ സംഘമെന്ന് സിപിഎം പ്രഖ്യാപിച്ച ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. തില്ലങ്കേരി പ്രീമിയൽ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ സികെജി വഞ്ഞേരിയുടെ ട്രോഫിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ ആകാശ് തില്ലങ്കേരിക്ക് നൽകിയത്. ട്രോഫി ഏറ്റുവാങ്ങുന്ന ചിത്രം ആകാശ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.

ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ക്വട്ടേഷൻ സംഘമെന്ന് പറഞ്ഞെങ്കിലും പാർട്ടിയുമായുളള ആകാശിന്റെ അന്തർധാര ഇപ്പോഴും സജീവമാണെന്നാണ് വിമർശനം. ആകാശ് തില്ലങ്കേരിക്കെതിരെ സ്വർണക്കടത്ത് ബന്ധം ആരോപിച്ച് രംഗത്ത് വന്നയാളാണ് ഷാജർ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആകാശിനെ പരസ്യമായി തളളിപ്പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് മനു സി വർഗീസിനെതിരെ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തുടർന്നാൽ പരസ്യമായി രംഗത്തെത്തുമെന്നും വരെ ആകാശ് വെല്ലുവിളിച്ചിരുന്നു.

ഇതോടെയാണ് ആകാശ് തില്ലങ്കേരിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്. ആകാശും സുഹൃത്ത് അർജുൻ ആയങ്കിയും ക്വട്ടേഷൻ സംഘമാണെന്നും കൊടും ക്രിമിനലുകളാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പരസ്യമായി പറയുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് ശേഷവും ആകാശിന്റെ വിവാഹത്തിന് കാസർഗോഡ്, മഞ്ചേശ്വരം മേഖലയിലെ ഡിവൈഎഫ്‌ഐ നേതാക്കൾ പങ്കെടുത്തതും വിവാദമായിരുന്നു. വിവാഹത്തിന് പാർട്ടി വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ആയിരുന്നു അന്ന് നേതാക്കൾ ന്യായീകരിച്ചത്.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ആകാശ്. കേസിൽ അർജുന്റെ മൊഴിയിൽ ആകാശിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വധിച്ച കേസിൽ ആകാശ് പ്രതിയായിരുന്നു. ഇതോടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെ ആകാശിനെ തളളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇവർ ക്വട്ടേഷൻ സംഘമാണെന്നും പാർട്ടി ഒരു ചുമതലയും ഏൽപിച്ചിട്ടില്ലെന്നുമായിരുന്നു ജയരാജന്റെ വാക്കുകൾ.

Tags: ഡിവൈഎഫ്ഐആകാശ് തില്ലങ്കേരിതില്ലങ്കേരി പ്രീമിയൽ ലീഗ് ക്രിക്കറ്റ്എം ഷാജർകരിപ്പൂർ സ്വർണക്കടത്ത്
Share5
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies