ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന് തുടക്കമായി. ‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡോക്ടര്‍ വേഷത്തിലാണ് ഭാവനയുടെ കഥാപാത്രം.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രം മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കുന്നത്. പാലക്കാട് തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോട്ടില്‍ അഭിനയിച്ചതും ഭാവനയാണ്. ഒരു കേസ് അന്വേഷണത്തിലൂടെ കടന്നു പോകുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലറാണ് ഹണ്ട്. അതിഥി രവിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരി നാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് കൈലാസ് മേനോനാണ്.
Discussion about this post