പാര്‍ട്ടി അണികള്‍ കൊഴിഞ്ഞു പോകുന്നത് മറച്ചുവെക്കാനാണ് പിണറായി കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് ചെന്നിത്തല.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലും ആഭ്യന്തരമന്ത്രി ചെന്നിത്തല വ്യക്തമാക്കി . ആര്‍എസ്എസിനെ കോണ്‍ഗ്രസ് സഹായിക്കുന്നെന്ന ആരോപണം മതേതര വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്നും ചെന്നിത്തല തൊടുപുഴയില്‍ പറഞ്ഞു.
ഇന്ത്യ ഒട്ടാകെ മതേതര ജനാധിപത്യ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഇതിന് തുരുങ്കം വയ്കുന്ന നിലപാടാണ് ഇടതുകക്ഷികള്‍ സ്വീകരിക്കുന്നത്. ബിജെപി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. അതുകൊണ്ടു തന്നെ വര്‍ഗീയ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് ഉറപ്പാണെന്നും രമേശ് വ്യക്തമാക്കി.
ബംഗാള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്. കേരളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് പൊളിറ്റ് ബ്യുറോകൂടി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ആരുമായും പ്രാദേശിക നീക്കുപോക്കാകാമെന്ന് തിരുമാനമെടുത്തത്. ഈ തീരുമാനത്തിലൂടെ സിപിഎം ആണ് യഥാര്‍ഥത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നതെന്നു രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
Discussion about this post