ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണപ്രിയനെ കണ്ടെത്തിയിരിക്കുകയാണ് സൊമാറ്റോ. 2022ലെ ഓര്‍ഡറുകളുടെ വാര്‍ഷിക കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് രാജ്യത്തെ മികച്ച ഭക്ഷണപ്രിയനെ ഫുഡ് ഡെലിവറി ആപ്പ് കണ്ടുപിടിച്ചത്. ഡല്‍ഹി സ്വദേശിയായ അങ്കുര്‍ ആണ് താരം. ദിവസവും ഒമ്പത് ഓര്‍ഡറുകള്‍ വീതം കഴിഞ്ഞ വര്‍ഷം മൊത്തം 3300 ഓര്‍ഡറുകള്‍ നല്‍കിയാണ് അങ്കുര്‍ സൊമാറ്റോയുടെ ടോപ് സ്‌കോര്‍ പട്ടികയില്‍ ഇടം നേടിയത്. തങ്ങളുടെ ഏറ്റവും വിലപ്പെട്ട ഉപഭോക്താവിനെ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രിയനായി സൊമാറ്റോ തെരഞ്ഞെടുക്കുകയും ചെയ്തു.
2022ല്‍ സൊമാറ്റോയില്‍ ഏറ്റവും കൂടുതലാളുകള്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണിയാണ്. സ്വിഗ്ഗിയിലും ബിരിയാണിക്കാണ് ഒന്നാം സ്ഥാനം. കണക്കുകള്‍ പ്രകാരം ഒരു മിനിട്ടില്‍ 186 ബിരിയാണികള്‍ക്ക് ആപ്പ് വഴി ഓര്‍ഡര്‍ ലഭിച്ചു. ബിരിയാണിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് പിസയ്ക്കാണ്. മിനിട്ടില്‍ 139 വീതമാണ് പിസയുടെ ഓര്‍ഡറുകള്‍. രാജ്യത്ത് പ്രൊമോ കോഡുകള്‍ വഴി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് പശ്ചിമ ബംഗാളിലാണ്. എന്നാല്‍ ഈ വര്‍ഷം കമ്പനി നല്‍കിയ പ്രൊമോ കോഡുകളിലൂടെ മുംബൈ സ്വദേശി 2.43 ലക്ഷം രൂപ ലാഭിക്കുകയുണ്ടായി.
Discussion about this post