തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികതയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സജി ചെറിയാനെതിരെ തെളിവില്ല എന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ ഏത് കാര്യത്തിന് തെളിവ് കിട്ടുമെന്ന് ചോദിച്ച രമേശ് ചെന്നിത്തല സജി ചെറിയാന്റെ കാര്യത്തില്‍ മുമ്പുള്ള അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറഞ്ഞു.
കോടതിയുടെ അഭിപ്രായം വരുന്നതിന് മുമ്പായി സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്ത സിപിഎം സെക്രട്ടറിയേറ്റിന്റെ നടപടി തെറ്റാണെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു. ഭരണഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാന് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post