നിക്കോഷ്യ: തീവ്രവാദ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കില്ല എന്ന് വ്യക്തമാക്കിയതിനൊപ്പം എല്ലാ പ്രകോപനങ്ങളും ക്ഷമിക്കില്ല എന്ന സൂചന കൂടി, പാക്കിസ്ഥാന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം നല്കി. സൈപ്രസിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ ഒരു സാധാരണ കാര്യമായി കാണാനാകില്ല. എല്ലാവരുമായും നല്ല അയല്‍ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ നല്ല അയല്ക്കാരന് എന്നതിനര്‍ത്ഥം എല്ലാം ക്ഷമിക്കുക എന്നല്ല, തീവ്രവാദത്തെ ഒഴിവാക്കുകയോ ന്യായീകരിക്കുകയോ അല്ല, അതു വളരെ വ്യക്തമാണ്”, ജയ്ശങ്കര് പറഞ്ഞു.
ചൈനയുടെ രാജ്യത്തെ ഇടപെടലിനെ കുറിച്ച് പേരെടുത്ത് പറഞ്ഞും ജയ്ശങ്കര് രാജ്യത്തിന്റെ പ്രതിഷേധം വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെല്ലുവിളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കോവിഡ് കാലയളവില്‍ അതിര്‍ത്തികളിലെ സംഘര്‍ഷം വര്‍ധിച്ചതായും ചൈനയുമായി രാജ്യത്തിന്റെ ഇപ്പോഴത്തെ ബന്ധം അത്ര നല്ല രീതിയിലുള്ളതല്ലെന്നും വ്യക്തമാക്കി. ചൈനയുമായി ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലല്ല, കാരണം യഥാര്‍ത്ഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി മാറ്റാനുള്ള ഒരു ശ്രമവും ഞങ്ങള്‍ അംഗീകരിക്കില്ല. ദേശീയ സുരക്ഷയുടെ, വിദേശ നയത്തിന്റെ ഭാഗത്ത് രാജ്യം ഉറച്ചു നില്ക്കും, ജയ്ശങ്കര് പറഞ്ഞു.
Discussion about this post