തിരുവനന്തപുരം: ആര്യ രാജേന്ദ്രന് ഉള്‍പ്പെട്ട കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി നല്കി.
കത്ത് എഴുതിയതായി കരുതുന്ന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഡി ആര് അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്നാല്‍ കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ അനില്‍ മൊഴി നല്‍കിയത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്ക് നിയമിക്കാന്‍ പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയറായ ആര്യ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Discussion about this post