Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

by Brave India Desk
Jul 13, 2026, 09:03 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വവും മുതിർന്ന നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനും തമ്മിലുള്ള പരസ്യപ്പോര് തെരുവിലേക്ക്. തന്നെ ‘കൈകാര്യം ചെയ്യുമെന്ന’ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ഭീഷണി പ്രസംഗത്തിന് തൊട്ടുപിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി ജി. സുധാകരൻ രംഗത്തെത്തി. ഇനി ആരെങ്കിലും തന്റെ നേരെ വിരൽ ചൂണ്ടുകയോ ആക്രമിക്കുകയോ ചെയ്താൽ അതിന് പൂർണ്ണ ഉത്തരവാദി ജില്ലാ സെക്രട്ടറി ആർ. നാസർ ആയിരിക്കുമെന്ന് ജി. സുധാകരൻ തുറന്നടിച്ചു. പൊതുവേദിയിൽ പരസ്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നാസറിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ഈ നിയമങ്ങളൊന്നും ജില്ലാ സെക്രട്ടറിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.എമ്മിനെ നിരന്തരം വിമർശിക്കുന്ന സുധാകരന്റെ ശൈലി മാറ്റിയില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ക്രമസമാധാന പ്രശ്നമുണ്ടായാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ആർ. നാസർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോട് ജനങ്ങൾ സി.പി.എമ്മിനെ ഇതിനകം തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞു എന്നായിരുന്നു സുധാകരന്റെ പരിഹാസം.

തനിക്കെതിരെ സംസാരിച്ച നാസർ വർഗ്ഗവഞ്ചകനാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിന് ഒരൊറ്റ സീറ്റ് പോലും കിട്ടാൻ പോകുന്നില്ലെന്നും സുധാകരൻ പ്രവചിച്ചു. നിലവിൽ യു.ഡി.എഫ് സ്വതന്ത്രനായി അമ്പലപ്പുഴയിൽ നിന്ന് ജയിച്ച ജി. സുധാകരൻ മുൻപ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്തെ ധനസമാഹരണ കണക്കുകൾ ബോധ്യപ്പെടുത്താൻ സി.പി.എം നേതാക്കൾ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെയും കടുത്ത പ്രതികരണമാണ് സുധാകരൻ നടത്തിയത്. സി.പി.എമ്മിന്റെ വേഷം കെട്ടി നടക്കുന്ന ചില ‘പൊളിറ്റിക്കൽ ക്രിമിനലുകളാണ്’ ഇപ്പോൾ പാർട്ടിയെ നയിക്കുന്നതെന്നും മുൻ എം.എൽ.എ എച്ച്. സലാമിനെപ്പോലുള്ളവർ തന്നെ വിമർശിക്കാൻ വളർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സുധാകരന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന പറവൂർ ജങ്ഷനിലേക്ക് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരുമെന്നും കഴുതയെപ്പോലെ ചില സമയത്ത് കരഞ്ഞുതീർക്കുകയാണ് സുധാകരനെന്നും ഏരിയ സെക്രട്ടറി സി. ഷാംജി മാർച്ചിൽ അധിക്ഷേപിച്ചു. പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞ മാർച്ചിൽ നേതാക്കൾ പോലീസിനെയും സുധാകരനെയും ഒരേപോലെ വെല്ലുവിളിച്ചതോടെ ആലപ്പുഴയിലെ രാഷ്ട്രീയ അന്തരീക്ഷം വൻ സംഘർഷഭരിതമായി തുടരുകയാണ്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

Tags: g sudhakaran
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies