ന്യൂഡൽഹി : സിനിമകളിൽ മാത്രമാണ് ബൈക്കും, മരങ്ങളും മറ്റ് പിഴുത് ഫൈറ്റ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളത് . എന്നാൽ തെലങ്കാനയിൽ പോയാൽ ഇതൊക്കെ ചെയ്യുന്നയാളെ നേരിൽ കാണാവുന്നതേയുള്ളൂ . ബീഹാറിലെ കൈമൂർ ജില്ല നിവാസി ഹാമർ ഹെഡ്മാൻ എന്ന പേരിൽ പ്രശസ്തനായ ധർമേന്ദ്രയാണ് 120 കിലോഗ്രാം ഭാരമുള്ള മോട്ടോർ ബൈക്ക് തോളിലേറ്റിയത് .
ഡിസംബർ 31 ന് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നടന്ന പരിപാടിയിലാണ് ധർമ്മേന്ദ്ര ബൈക്കും തോളിലേറ്റി നടന്നത്. പങ്കെടുത്ത 21 പേരെ പരാജയപ്പെടുത്തിയാണ് ധർമ്മേന്ദ്ര തന്റെ കരുത്ത് തെളിയിച്ചത് . 30 സെക്കൻഡിൽ 100 മീറ്റർ ദൂരം പിന്നിട്ട റെക്കോർഡ് നേട്ടമാണ് ഇദ്ദേഹം നേടിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും തന്റെ പേര് ധർമ്മേന്ദ്ര രേഖപ്പെടുത്തി. “റെക്കോർഡ് നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട് . എന്റെ നേട്ടം. മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ “ ത്രിപുര പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്‌പെക്ടർ കൂടിയായ ധർമ്മേന്ദ്ര പറഞ്ഞു.
Discussion about this post