Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

3 കോടിയുടെ മേപ്പടിയാൻ ചെയ്യാൻ ധൈര്യം കാണിക്കാത്തവർ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ണിയെ സമീപിക്കുന്നു; വെെറലായി മേപ്പടിയാൻ സംവിധായകന്റെ കുറിപ്പ്

by Brave India Desk
Jan 5, 2023, 09:52 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഒരു സിനിമ ഹിറ്റ് അടിച്ചാൽ ഉണ്ണിയുടെ കരിയർ മാറും എന്ന്‌ ഒരുപാടുപേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …അതെ ഇനി ഉണ്ണിയുടെ സമയം ആണ്. ഉണ്ണിയുടെ സിനിമ ഇറങ്ങുമ്പോൾ നെഗറ്റീവ്സ് പറയാൻ പോലും മിനക്കെടാതിരുന്നവർ ഇന്ന് എല്ലാ വശവും ഇഴകീറി പരിശോധിച്ച് റിവ്യൂ പറയുന്ന തിരക്കിൽ ആണ്. കോവിഡിന് ശേഷം ഉണ്ണി മുകുന്ദന് കരിയർ ബ്രേക്ക് നൽകിയ
മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ വാക്കുകളാണിത്.

മേപ്പടിയാൻ സിനിമ ചെയ്യുന്നതിനായി ഉണ്ണി മുകുന്ദനെ സമീപിക്കുന്നതും പിന്നീട് പലരും പിന്തിരിപ്പിക്കാൻ നോക്കിയതും ഫേസ് ബുക്ക് സ്റ്റോറിയായി ഇട്ട ദീർഘമായ കുറിപ്പിൽ വിഷ്ണു വിശദമാക്കുന്നു.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

മസിൽ മാത്രമേ ഉള്ളൂ അഭിനയിക്കാൻ അറിയില്ല എന്ന്‌ എന്നോട് തന്നെ പറഞ്ഞവർ ഉണ്ണിയുടെ ആക്ടിംഗിനെകുറിച്ചും സ്ക്രീൻ പ്രസൻസിനെക്കുറിച്ചും വാചാലമായി സംസാരിക്കുന്നു. 3 കോടിയുടെ മേപ്പടിയാൻ ചെയ്യാൻ ധൈര്യം കാണിക്കാത്തവർ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ണിയെ സമീപിക്കുന്നു. ഉണ്ണി അല്ലാതെ മറ്റാരെയെങ്കിലും വച്ച് ഈ സിനിമ ചെയ്യാൻ നിനക്ക് പ്ലാൻ ഉണ്ടെങ്കിൽ പറ നമുക്ക് ചെയ്യാം എന്ന്‌ പറഞ്ഞ പ്രൊഡ്യൂസർ ഉണ്ണിയോട് കഥപറയാൻ എന്നെ തന്നെ വിളിക്കുന്നു. അതെ…ഉണ്ണിയും ഇന്ന് മലയാള സിനിമയിലെ ഒരു ബാങ്കബിൾ സ്റ്റാർ ആയി . വിഷ്ണു കുറിച്ചു.

സാധാരണ എന്റെ ചിന്തകളോ അഭിപ്രായങ്ങളോ ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. എന്നാൽ ഇന്ന് ഞാൻ എഴുതുന്നത് എന്നെ പോലെ മറ്റൊരാൾക്ക് ഈ കാര്യങ്ങൾ പറയാൻ പറ്റില്ല എന്നുള്ളത് കൊണ്ടാണ് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഞാൻ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട് എന്നെങ്കിലും ഉണ്ണിയുടെ ജീവിതം നമുക്ക്‌ സിനിമയാക്കണമെന്ന്‌. കാരണം കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇത്രത്തോളം സ്വന്തം ജീവിതത്തിൽ ഉള്ള വേറെ ഏതെങ്കിലും നടൻ ഇപ്പോഴത്തെ തലമുറയിൽ ഉണ്ടോ എന്ന് സംശയം ആണ്.

ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിലേയ്ക്ക് ട്രെയിൻ കയറി വന്നത് തനിക്ക്‌ ഇവിടെ ഒരു സ്ഥാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെ ആണ്. മലയാള സിനിമ ഉണ്ണിക്ക്‌ ഒരു തുടക്കക്കാരനും കൊടുത്തിട്ടില്ലാത്ത അത്ര ഗംഭീര വരവേൽപ്പാണ് നൽകിയതും. പക്ഷെ, പിന്നീട് നടന്നതൊക്കെ സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു.

കരിയറിന്റെ പ്രധാനപ്പെട്ട 10 വർഷങ്ങൾ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ പോയി. അതിനു കാരണം, ഒരു പക്ഷെ സിനിമ ഇൻഡസ്ട്രിയെ കുറിച്ചുള്ള ഉണ്ണിയുടെ അറിവില്ലായ്മ മറ്റുള്ളവർ മുതലെടുത്തതും ഉണ്ണിയുടെ തികച്ചും സ്ട്രെയ്റ്റ് ഫോർവേഡ് ആയ സ്വഭാവം ഉൾകൊള്ളാൻ പലർക്കും കഴിയാതെ പോയതും ആകാം എന്നാണ് എന്റെ വിലയിരുത്തൽ. ഈ ഒരു കാലയളവിൽ തന്നെ ഉണ്ണി നായകനായും, വില്ലനായും, സഹനടനായും സിനിമയിൽ നിലനിൽക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ നടത്തുണ്ടായിരുന്നു.

2018-ൽ ആണ് ഞാൻ ഉണ്ണിയോട് മേപ്പടിയാൻ കഥ പറയുന്നത്. അതും തികച്ചും യാദൃച്ഛികമായിട്ടാണ് ഉണ്ണിയുടെ അടുത്ത് എത്തുന്നതും. ഉണ്ണി ചെയ്യാം എന്ന്‌ ധാരണയായ ശേഷമാണ് ശരിക്കും ഞാൻ സമ്മർദ്ദത്തിൽ ആകുന്നത്. എന്നോട് അടുപ്പമുള്ള ഇൻഡസ്ട്രിയിൽ തന്നെ ഉള്ള പലരും ഈ സ്റ്റോറി ഉണ്ണി ചെയ്താൽ ശരിയാകുമോ മറ്റാരെയെങ്കിലും സമീപിച്ചുകൂടെ എന്ന് പറഞ്ഞിരുന്നു. അന്ന് ഒരു മസിൽമാൻ ഇമേജ് ഉണ്ടായിരുന്ന ഉണ്ണി ആയതുകൊണ്ട് അവരുടെ ആശങ്ക ഏറക്കുറെ ശരിയും ആയിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാനുള്ള ഉണ്ണിയുടെ താല്പര്യവും, സപ്പോർട്ടും, എന്തും ചെയ്യാനുള്ള ഡെഡിക്കേഷനും കണ്ടപ്പോൾ ഇനി ഇത് ഉണ്ണിയെ വച്ചുതന്നെ ചെയ്യുന്നുള്ളൂ എന്ന്‌ ഞാൻ തീരുമാനിക്കുകയായിരുന്നു.

മേപ്പടിയാൻ അനൗൺസ് ചെയ്ത ശേഷവും പ്രൊഡക്ഷൻ സംബന്ധമായി കുറച്ച് മാറ്റങ്ങൾ പിന്നീട് സംഭവിച്ചു. അപ്രതീക്ഷിതമായി കൊറോണ വന്നു, ഉണ്ണി പ്രൊഡക്ഷൻ ഏറ്റെടുക്കുന്നതിന് മുമ്പ് മറ്റു ചില പ്രൊഡ്യൂസേഴ്സിനെയും ഞാൻ സമീപിച്ചിരുന്നു. എല്ലാവരുടെയും പ്രശ്നം ആക്ഷൻ സിനിമ ചെയ്യുന്ന ഉണ്ണി ഇത് എങ്ങനെ ചെയ്യും എന്നുള്ളതും പിന്നെ ഉണ്ണിയുടെ സാറ്റലൈറ്റ് വാല്യൂവും ആയിരുന്നു. പോരാത്തതിന് ഞാൻ ഒരു പുതിയ സംവിധായകനും. ഞങ്ങളെ വിശ്വാസത്തിലെടുക്കാൻ ആരും അന്ന് ഉണ്ടാകാതിരുന്നത് കൊണ്ടാണ് പിന്നീട് മേപ്പടിയാൻ ഉണ്ണി പ്രൊഡ്യൂസ് ചെയ്യുന്നതും.

ഉണ്ണി എന്ന ആക്ടറിന്റെ ബിസിനസ് വാല്യൂ, സിനിമകളുടെ ട്രാക്ക് റെക്കോർഡ്‌സ് ഇതൊക്കെ ആണ് എല്ലാ ബിസിനസ്സുകളും നടക്കുന്നത്. തുടർന്ന് വന്ന ഷഫീഖിന്റെ സന്തോഷം ബിഫോർ റിലീസ് എല്ലാ ബിസിനസ്സുകളും നടന്നു ടേബിൾ പ്രോഫിറ്റ് ആയി. പക്ഷെ ഇന്നിപ്പോൾ കഥ മാറി.

മാളികപ്പുറം എന്ന ഉണ്ണിയുടെ സിനിമ മലയാളത്തിലെ ഏറ്റവും വലിയ പടങ്ങൾ ചെയ്യുന്ന ആന്റോ ചേട്ടൻ പ്രൊഡ്യൂസ് ചെയ്യുന്നു. ചിത്രം റിലീസ് മുമ്പ് തന്നെ വലിയ തുകയ്ക്ക് ബിസിനസ് ആകുന്നു. ചിത്രം ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു. റിലീസിന് ശേഷവും വലിയ ബിസിനസ് ഓഫറുകൾ സിനിമയ്ക്ക്‌ വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ ഉണ്ണിയെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള പോസ്റ്റുകൾ കൊണ്ട് നിറയുന്നു.

ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന, മാദ്ധ്യമ ശ്രദ്ധ കിട്ടുന്ന മലയാളത്തിലെ യുവതാരം ഉണ്ണി തന്നെ ആണ്. പലരും എഴുതിക്കണ്ടു ഉണ്ണി ഒരു സൂപ്പർസ്റ്റാർ ആയികൊണ്ടിരിക്കുകയാണെന്ന്. അതെ അങ്ങനെ ഒരു പദവി ഉണ്ടെങ്കിൽ ഉണ്ണി അതിൽ എത്തിച്ചേരും എന്നതിൽ എനിക്ക് സംശയം ഇല്ല. കാരണം മലയാള സിനിമയിലെ ഒരു പെർഫെക്ട് ഹീറോ മെറ്റീരിയൽ തന്നെ ആണ് ഉണ്ണി മുകുന്ദൻ. 10 വർഷത്തിനിടയിൽ ഒറ്റപ്പെടുത്തൽ, വിവാദങ്ങൾ, സംഘർഷങ്ങൾ, ആക്ഷേപങ്ങൾ, വ്യവഹാരങ്ങൾ, എല്ലാം തരണം ചെയ്ത് എഴുതിത്തള്ളിയിടത്തുനിന്നു സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ഒരാൾ തിരിച്ചുവന്ന് എനിക്കും ഇവിടെ ഒരു സ്ഥാനം ഉണ്ട് എന്ന്‌ തെളിയിച്ചാൽ സിനിമയിൽ ഹീറോയുടെ മാസ്സ് എൻട്രി എന്നൊക്കെ പറയുന്ന പോലെ ഇത് തന്നെയാണ് ഉണ്ണി മുകുന്ദൻ എന്ന സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്. ഇതിലും വലിയൊരു കംബാക് സ്വപ്നങ്ങളിൽ മാത്രം. ലോഹിതദാസ് എന്ന അതുല്യ പ്രതിഭ കണ്ടെത്തിയതാണ് ഉണ്ണിയെ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയാണ് ….ഉണ്ണിയുടെ വിജയങ്ങൾ കണ്ടു അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും. ഉണ്ണിയുടെ വലിയ വിജയങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ മറ്റാരേക്കാളും സന്തോഷം എനിക്ക് തന്നെയാണ്. കാരണം എനിക്കും അതിന്റെ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ. ഉണ്ണി വളരുംതോറും എന്നെ പോലെ ഉണ്ണിയെ സമീപിക്കുന്ന സംവിധായകരുടെ ഉത്തരവാദിത്തവും കൂടുകയാണ് ഉണ്ണിയെ വച്ച് മികച്ച സിനിമ ചെയ്യാൻ. ഞാനും കാത്തിരിക്കുകയാണ് നമ്മുടെ അടുത്ത പടത്തിനായി.

Tags: Vishnu Mohanഉണ്ണി മുകുന്ദൻമാളികപ്പുറംമേപ്പടിയാൻവിഷ്ണു മോഹൻunni mukundan
Share40
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies