കൊച്ചി: പ്രകൃതിയുമായി ഇണങ്ങുന്ന ഒരു ‘ഫ്യൂച്ചര്‍ – പ്രൂഫ്’ സുസ്ഥിര സമൂഹം സ്ഥാപിക്കുന്നതിന് സംഭാവന നൽകാൻ ശ്രമിക്കുന്ന “ഹാപ്പിനെസ്സ് ടു ഓള്‍” എന്ന ദൗത്യത്തിന് അനുസൃതമായി, ടൊയോട്ട സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രദേശങ്ങളിലുടനീളം ഹരിതവും വൃത്തിയുള്ളതുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു. ഇലക്‌ട്രിഫൈഡ്, മറ്റ് ഹരിത വാഹന സാങ്കേതിക വിദ്യകളിൽ പയനിയർമാർ എന്ന നിലയിൽ, ഊർജ ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഓരോ രാജ്യത്തിന്റെയും/പ്രദേശത്തിന്റെയും ഉപഭോക്തൃസമൂഹം എന്നിവ കണക്കിലെടുത്ത് CO2 പുറന്തള്ളൽ കുറയ്ക്കുന്നതിന് വൈദ്യുതീകരിച്ചതും ഇതര ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വാഹനങ്ങളുടെ നിരയും വാഗ്ദാനം ചെയ്യാൻ ശ്രമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിൽ ടൊയോട്ട 2050-ഓടെ കാർബൺ ന്യൂട്രാലിറ്റിക്ക് പ്രതിജ്ഞാബദ്ധമാണെന്നത് കൂടാതെ 2035-ഓടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നെറ്റ് കാർബൺ സീറോ കൈവരിക്കാനും ലക്ഷ്യമിടുന്നു.
ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ (എഫ്‌സിഇവി) ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു, അത് ടെയിൽ പൈപ്പ് എമിഷൻ ഉണ്ടാക്കുന്നില്ല, ഏറ്റവും ശുദ്ധമായ ഇന്ധനവുമാണ്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്, കൂടാതെ സൗരോർജ്ജവും കാറ്റില്‍ നിന്നുള്ള ഊർജ്ജവും സംഭരിക്കാനും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതുവഴി അവയുടെ ദ്രുതഗതിയിലുള്ള ടേക്ക് ഓഫിലും ഇത് നിർണായകസ്ഥാനം വഹിക്കുന്നു. ബാറ്ററികളേക്കാൾ ഉയർന്ന ഊർജ സാന്ദ്രത ഹൈഡ്രജനുണ്ട്, കൂടുതൽ നേരം ഊർജം സംഭരിക്കാനും കഴിയും, പോർട്ടബിൾ ആണ്, അങ്ങനെ അത് വൈവിധ്യമാർന്ന ഉപയോഗങ്ങള്‍ക്കുള്ള മികച്ച ഊർജ്ജ വാഹകരാകുന്നു. ഈ ഗുണങ്ങളോടെ, ഊർജ സ്വാശ്രയത്വം കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ ലഘൂകരിക്കുന്നതിനുമുള്ള ലക്ഷ്യത്തിൽ ഹൈഡ്രജൻ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വിശാലമായ വീക്ഷണകോണിൽ, വ്യത്യസ്ഥ സാഹചര്യങ്ങളിലെ പൊരുത്തപ്പെടല്‍ വർദ്ധിപ്പിക്കുന്നതിനും സ്കേലബിളിറ്റി കൈവരിക്കുന്നതിനും ഹൈഡ്രജൻ സാങ്കേതികവിദ്യയിലും വിവിധ മേഖലകളിലുടനീളവും ഇന്ധന സെൽ മൊഡ്യൂളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഹൈഡ്രജൻ ഫ്യുവൽ സെൽ മൊഡ്യൂൾ വിവിധ ആപ്ലിക്കേഷനുകൾക്കായി ഊർജ്ജ സ്രോതസ്സ് നൽകുന്നു. ട്രക്കുകൾ, ഹെവി ട്രാൻസ്‌പോർട്ട്, ട്രെയിനുകൾ, ബസുകൾ, വ്യോമയാനം, ഷിപ്പിംഗ്, ഫോർക്ക്ലിഫ്റ്റുകൾ, വ്യാവസായിക പ്രക്രിയകൾ എന്നിവ പോലുള്ള കൂടുതൽ വെല്ലുവിളി നിറഞ്ഞ വാഹനങ്ങളില്‍ ഹൈഡ്രജൻ ഒരു പ്രധാന പങ്ക് വഹിക്കും. ഈ ദിശയിലേക്ക്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) പ്രോട്ടോ പരിശോധനയ്ക്കും സാധ്യതാ പഠന ആവശ്യങ്ങൾക്കുമായി, ഇന്ത്യയിൽ ഇന്ധന-സെൽ വാണിജ്യ വാഹനം നിർമ്മിക്കുന്നതിനായി, അശോക് ലെയ്‌ലാൻഡിന് ഫ്യൂവൽ സെൽ മൊഡ്യൂൾ (ഒരു യൂണിറ്റ്) വിതരണം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
ടൊയോട്ടയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ അധിഷ്ഠിത സാങ്കേതികവിദ്യ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേഗത്തിൽ മാറാനും പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കാനും ഊർജ സ്വാശ്രയത്വം കൈവരിക്കാനും കാർബൺ പുറന്തള്ളൽ ലഘൂകരിക്കാനും സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Discussion about this post