തിരുവനന്തപുരം : പ്ലാമൂടിൽ ബിരുദ വിദ്യാർത്ഥിയായ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് വർഷമായി സാന്ദ്ര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകി. മൊബൈലിൽ ഗെയിം കളിക്കുകയായിരുന്നു വിദ്യാർത്ഥിയുടെ പ്രധാന വിനോദം.
ഏത് സമയത്തും പെൺകുട്ടി മുറിക്കുള്ളിൽ അടച്ചിരുന്ന് ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും അത്തരത്തിൽ എന്തെങ്കിലും ചെയ്യുകയാകും എന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ അച്ഛനും സഹോദരനും ചേർന്ന് തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പികൾ വെച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
വിഷാദരോഗവും നിരന്തരമുളള ഫോൺ ഉപയോഗവുമാണോ കുട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി












