ഇസ്ലൂമാബാദ്: ഐക്യരാഷ്ട്രസഭയിലെ പൊതുവേദിയില്‍ ഉറുദുവില്‍ പ്രസംഗിക്കാത്തതിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ കോടതിയലക്ഷ്യക്കേസ്. സഹിദ് ഗാനി എന്നയാള്‍ നല്കിയ പരാതിയിലാണ് നടപടി.
യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്, ചൈനാ പ്രസിഡന്റ് ഷി ജിന്‍ പിങ്, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ഇറാന് പ്രസിഡന്റ് ഹസന് റൗഹാനി, ഉക്രെയിന് പ്രസിഡന്റ് പെട്രോ പ്രൊസ്ചങ്കോ എന്നിവര്‍ ദേശീയഭാഷയില്‍ പ്രസംഗിച്ചതായി പരാതിക്കാരന് ചൂണ്ടിക്കാട്ടി.
ഉറുദു ഔദ്യോഗിക ഭാഷയാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പാക് സുപ്രീംകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പൊതുചടങ്ങുകളിലെ പ്രസംഗങ്ങള്‍ക്കും ഉറുദു ഉപയോഗിക്കാനായിരുന്നു കോടതി നിര്‍ദേശം. യു.എന്‍ പൊതുസഭയില്‍ ഈ നിര്‍ദേശം ലംഘിച്ച് ഷെരീഫ് പ്രസംഗിച്ചതായാണ് പരാതി. സംഭവത്തില്‍ മറ്റൊരാളും കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് നേരത്തേ കോടതിയെ സമീപിച്ചിരുന്നു.
Discussion about this post