കൊല്ലം: കൊല്ലത്ത് സിഐടിയു പ്രവർത്തകരുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് ഗുരുതരപരിക്ക്. നിലമേലിലാണ് സംഭവം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്.
വ്യക്തിവൈരാഗ്യമാണ് സംഘം ചേർന്നുള്ള ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. 13 സിഐടിയു പ്രവർത്തകരെയും ഉടൻ അറസ്റ്റു ചെയ്യും.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.സൂപ്പർ മാർക്കറ്റിന് സമീപത്തുള്ള ഗോഡൗണിലിരുന്ന് മദ്യപിച്ച സി.ഐ.ടി.യു തൊഴിലാളിയെ സൂപ്പർ മാർട്ട് ഉടമ ഷാനി ചോദ്യം ചെയ്തു. ഇവിടെ ഇരുന്ന് മദ്യപിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് സി.ഐ.ടി.യു തൊഴിലാളി മറ്റ് തൊഴിലാളികളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post