കൊച്ചി: തിയേറ്ററുകൾ കീഴടക്കിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിനെ പ്രശംസിച്ച് നടനും സംവിധായകനുമായ മേജർ രവി. പ്രധാനകഥാപാത്രമായി എത്തിയ ഉണ്ണി മുകുന്ദനെയും ബാലതാരങ്ങളെയും അണിയറക്കാരെയും മേജർ രവി അഭിനന്ദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മേജർ രവിയുടെ പ്രശംസ.
കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമയെന്ന് മേജർ രവി പറയുന്നു.ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിന്റെയോ പേരിൽ മാറ്റി നിർത്ത പ്പെടുകയോ അവ ഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറയുന്നു.
ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിന്റെ ആത്മാവ്.വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചതെന്ന് മേജർ രവി കുറിച്ചു.
അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വലിയൊരു നഷ്ടം ആകുമായിരുന്നുവെന്ന് മേജർ രവി വ്യക്തമാക്കി.
Discussion about this post