ആലപ്പുഴ: സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേരളത്തിലെ ബിജെപിക്ക് തുടർന്നും നേതൃത്വം നൽകുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ. നിലവിലെ ടീമിൽ ഒരു മാറ്റവും ഇല്ല. കൂടുതൽ വിപുലീകരണം മാത്രമേ ഉണ്ടാകൂ എന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. സംസ്ഥാനനേതൃത്വം നന്നായി പ്രവർത്തിക്കുന്നുണ്ട്.ഒരാളെയും മാറ്റാനുദ്ദേശിക്കുന്നില്ല. ഞങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുക ജാവ്ദേക്കർ പറഞ്ഞു.
ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും വിപുലീകരിക്കും, ശക്തമാക്കും. നേതൃത്വം മാറുമെന്ന് സിപിഎമ്മും കാേൺഗ്രസും യുഡിഎഫും ഒക്കെ നടത്തുന്ന വ്യാജ പ്രചാരണമാണ്. കേരളത്തിൽ നരേന്ദ്രമോദിയുടെ വിജയത്തെ ഭയക്കുന്നവരാണ് ഇവരെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.












