ചെന്നൈ: ശബരിമല പശ്ചാത്തലമാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. സന്നിധാനം പി.ഒ എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്. രാജീവ് വൈദ്യയാണ് ചിത്രത്തിന്റെ സംവിധാനം.
പ്രിയ വാര്യരുൾപ്പെടെയുള്ള താരങ്ങൾ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. സിനിമയുടെ പൂജയുടെ തിയതി സംബന്ധിച്ച അറിയിപ്പായിരുന്നു താരം പങ്കുവെച്ചത്. മകരവിളക്ക് ദിനം സിനിമയുടെ പൂജ നടത്തി ചിത്രീകരണം ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. ശബരിമലയിൽവച്ചാണ് പൂജ നടക്കുക.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദർ റാവു, ഷബീർ പഠാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ശബരിമല പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം മാളികപ്പുറത്തിന് വലിയ പ്രേഷക പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല പശ്ചാത്തലമാക്കി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നത്.
Discussion about this post