ലക്‌നൗ: ഉത്തർപ്രദേശിൽ മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. അംറോഹ സ്വദേശിയായ ഹിമാൻഷുവിനാണ് പരിക്കേറ്റത്. മൊബൈൽ പൊട്ടിത്തെറിച്ച വിവരം യുവാവ് തന്നെയാണ് സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. സംഭവത്തിൽ മൊബൈൽ കമ്പനിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹിമാൻഷു വ്യക്തമാക്കി.
അടുത്തിടെ വാങ്ങിയ റിയൽമി8 ഫോണാണ് പൊട്ടിത്തെറിച്ചത്. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. കയ്യിലിരുന്ന് മൊബൈൽ ഫോൺ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഹെഡ്‌സെറ്റ് ഉപയോഗിച്ചായിരുന്നു യുവാവ് സംസാരിച്ചിരുന്നത് എന്നാണ് വിവരം. അതിനാൽ കൈവിരലുകൾക്ക് മാത്രമാണ് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ ചികിത്സതേടി.
ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ ഹിമാൻഷു ഫോണിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു. നാല് മാസങ്ങൾക്ക് മുൻപാണ് യുവാവ് ഫോൺ വാങ്ങിയത്. 16,000 രൂപയാണ് വില. അധികം പഴക്കമില്ലാത്ത ഫോൺ പൊട്ടിത്തെറിച്ചത് നിർമ്മാണത്തിലെ പിഴവിനെ തുടർന്നാണെന്നാണ് യുവാവ് പറയുന്നത്. ഇതേ തുടർന്നാണ് കമ്പനിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതും.
Discussion about this post