ലക്‌നൗ: ഉത്തർപ്രദേശിൽ ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഖാദർ ഷെയ്ഖിന് (ഫൈസൽ) എതിനെ പോലീസ് കേസ് എടുത്തു. ആൾമാറാട്ടം, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് എടുത്തത്.
27 കാരിയായ നെവാദിയ സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത്. പ്രദേശത്തെ സ്‌കൂളിൽ അദ്ധ്യാപികയായ ഇവർ ജിമ്മിൽ പോകുക പതിവായിരുന്നു. ഇവിടെവച്ചാണ് അബ്ദുൾ ഖാദറിനെ പരിചയപ്പെടുന്നത്. കാർത്തികേയ യാദവ് എന്നായിരുന്നു യുവാവ് യുവതിയോട് പേര് പറഞ്ഞിരുന്നത്. ക്രമേണ ഇവർ തമ്മിലുള്ള സൗഹൃദം പ്രണയമായി വളർന്നു. അബ്ദുൾ ഖാദറിന്റെ വീട്ടുകാരും യുവതിയുമായി ഫോണിൽ ബന്ധപ്പെടാൻ ആരംഭിച്ചു. ഇതിനിടെ അബ്ദുൾ ഖാദർ യുവതിയുടെ വീട്ടിൽ എത്തി വിവാഹവും ആലോചിച്ചു.
ഹിന്ദുവാണെന്ന് കരുതി വീട്ടുകാർ വിവാഹത്തിന് സമ്മതം അറിയിച്ചു. ഇതിന് പിന്നാലെ യുവതിയോട് തനിക്ക് ജോലി ആവശ്യത്തിനായി ബൈക്ക് വാങ്ങി നൽകാൻ അബ്ദുൾ ഖാദർ ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്രകാരം യുവതി ബൈക്കും വാങ്ങി നൽകി. ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ യുവതി ഇയാളുടെ ആധാർ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിലെ യഥാർത്ഥ പേര് കണ്ടതോടെയാണ് താൻ ചതിക്കപ്പെടുകയാണെന്ന് യുവതിയ്ക്ക് വ്യക്തമായത്.
ഇക്കാര്യം യുവതി ചോദ്യം ചെയ്യുകയും ബൈക്കിനായി ചിലവാക്കിയ പണം തിരിച്ചു ചോദിക്കുകയും ചെയ്തു. എന്നാൽ കൊന്ന് കഷ്ണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ ദേഹോപദ്രവും ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് പരാതി നൽകിയത്.










