കൊച്ചി: സംവിധായകന് ആഷിക് ആബുവിനെയും ഭാര്യ റിമ കല്ലിങ്കലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കൊക്കയ്ന്‍ കേസില്‍ ആഷിക്കിനെയും റിമയെയും ഉള്‍പ്പെടുത്തി വിവാദങ്ങള്‍ക്കെതിരെയുള്ള ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ വിമര്‍ശിച്ചാണ് വീക്ഷണത്തിന്റെ ലേഖനം.
ഭാര്യ വഴിതെറ്റി പോകാതിരിക്കാനാണ് എന്നും കൈപിടിച്ച് എല്ലാ പരിപാടികളില്‍ കൊണ്ടുനടക്കുന്നതെന്ന് വീക്ഷണം ലേഖനം കളിയാക്കുന്നു. ആഷിക് അബു പറയുന്നത് തന്നെ ശരി..എല്ലാവരും കൈയടിക്കൂ..എന്ന തലക്കെട്ടോടെയാണ് വീക്ഷണം പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പി.സജിത് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്.
സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ സംവിധായകന് എന്ന പേര് നിലനിര്‍ത്താനാണ് ഫേസ്ബുക്ക് പോസ്റ്റുകളിട്ട് ആഷിക് ആളുകളുടെ കൈയടി നേടുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ആഷിക് അബു നടത്തുന്ന പൊടിക്കൈകളാണ് ഇതൊക്കെയെന്നും ഇതൊന്നും അറിയാതെ ഇതിനു താളം വച്ചുകൊടുക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മന്ദബുദ്ധികളാണെന്നും വീക്ഷണം പരിഹസിക്കുന്നു. കേരളത്തിലെ കഞ്ചാവിന് ആദ്യമായി ബ്രാന്‍ഡ് നെയിം നല്‍കിയത് ആഷിക് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയിലൂടെയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.
ഇതിനിടെ ആഷിഖ് അബുവിനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. ആഷിഖ് അബു മാണിക്ക് അയച്ചുകൊടുത്ത 500 രൂപ നേരായ വഴിക്ക് ഉണ്ടാക്കിയതല്ല. അത് ലഹരി വിറ്റ് ഉണ്ടാക്കിയതാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ഓള് കേരള അച്ചീവേഴ്സ് ഫോറത്തിന്റെ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
ആഷിഖ് അബു അധ്വാനിച്ചല്ല പണമുണ്ടാക്കിയത്. ലഹരി മരുന്നുവിറ്റാണ്. അതില്‍ നിന്നാണ് 500 രൂപ മാണിക്ക് അയച്ചു കൊടുത്തതെന്ന് ജോര്‍ജ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post