ചെന്നൈ: ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഈ മാസം 28ന് മോചിപ്പിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ഇത് സംബന്ധിച്ച് വിവരം ശ്രീലങ്ക സര്‍ക്കാറിനെ അറിയിച്ചതായയാണ് ഔദ്യോഗിക വിവരം. മുഖ്യമന്ത്രി ജയലളിത ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും നിര്‍ദേശം നല്കി. അതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാറിന്റെ കസ്റ്റഡിയിലുള്ള രണ്ട് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കും.
മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വേണ്ടി വിഷയം കേന്ദ്രത്തെയും ജയലളിത അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇടപെടല്‍ ആവശ്യപ്പെട്ട് ജയലളിത കത്തുകള്‍ നല്‍കിയിരുന്നു.
Discussion about this post