ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് . ഭയന്ന് മാറി നിൽക്കാനാകാത്ത അവസ്ഥ . അതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ . തിരക്കേറിയ തെരുവിലൂടെ തലയിൽ ചുമടുമായി സൈക്കിളിൽ പോകുന്ന യാത്രക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഐപിഎസ് ഓഫീസർ ആരിഫ് ഷെയ്ഖാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത് “ഞാൻ ആഗ്രഹിച്ചത് ലഭിക്കുമെങ്കിലും ലഭിക്കില്ലെങ്കിലും എനിക്ക് വേണ്ടത്ര ആത്മവിശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്ക് വച്ചത് .
സൈക്കിളിന്റെ ഹാൻഡിലിൽ കൈ പിടിക്കാതെ കാൽ കൊണ്ട് സൈക്കിൾ നിയന്ത്രിച്ച് തലയിൽ വച്ചിരിക്കുന്ന തടി കൈ കൊണ്ട് താങ്ങിക്കൊണ്ടാണ് യുവാവ് പോകുന്നത്.ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവാവിനെ അഭിനന്ദിച്ചും എന്നാൽ ചെയ്യുന്നത് അതീവ അപകടകരമായ കാര്യമാണെന്ന് ഉപദേശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
Discussion about this post