കൊച്ചി: കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ. ആലുവ ബൈപ്പാസിന് സമീപത്താണ് സംഭവം. പില്ലർ നമ്പർ 44 ന്റെ പ്ലാസ്റ്ററിലാണ് തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
കുറച്ച് മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വർദ്ധിച്ചു വരുന്നതായും സമീപവാസികൾ ചൂണ്ടിക്കാട്ടി. മെട്രോ അധികൃതർ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.
എന്നാൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തൂണിന് ബലക്ഷയമില്ലെന്നും മെട്രോ അതികൃതർ വ്യക്തമാക്കി. വിള്ളൽ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതായി മെട്രോ അതികൃതർ വ്യക്തമാക്കി.












