ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അഡ്മിഷൻ തേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവ്.കോളേജുകളിൽ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ ഗവൺമെന്റ് കോളേജുകളിൽ നിന്ന് 50 ശതമാനത്തിലധികം മുസ്ലീം വിദ്യാർത്ഥിനികളാണ് കുറഞ്ഞിരിക്കുന്നത്.
2021 ൽ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിൽ 178 പെൺകുട്ടികളും 210 ആൺകുട്ടികളും പ്രവേശനം തേടിയപ്പോൾ 2022-23 ൽ അത് 91 പെൺകുട്ടികളും 95 ആൺകുട്ടികളും അടക്ക ം 95 ആയി കുറഞ്ഞു.
ടിസി വാങ്ങി പോയ കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ മാത്രം 16 ശതമാനം മുസ്ലിം പെൺകുട്ടികൾ ടിസി വാങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. രണ്ടു മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററിന് പഠിക്കുന്നവരാണ് ടിസി വാങ്ങിയത്.
എയ്ഡഡ് കോളജുകളേക്കാൾ സർക്കാർ കോളജുകളിൽ നിന്നാണ് മുസ്ലിം പെൺകുട്ടികൾ പഠനം മതിയാക്കിയത്. എയ്ഡഡ് കോളജുകളിൽ എട്ട് ശതമാനവും സർക്കാർ കോളജുകളിൽ 34 ശതമാനവുമാണ് ടിസി വാങ്ങിയവരുടെ നിരക്ക്.
Discussion about this post