ഇസ്ലാമാബാദ്: പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഗോതമ്പനും അരിയ്ക്കുമുൾപ്പടെ വില ക്രമാതീതമായി വർദ്ധിക്കുന്നുവെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ കോഴിയിറച്ചിയ്ക്ക് കിലോയ്ക്ക് 700 രൂപയായി കൂടി. കോഴിത്തീറ്റയ്ക്ക് കിലോയ്ക്ക് 4,00 രൂപയായതും സർക്കാർ സഹായങ്ങൾ കുറഞ്ഞതുമാണ് കോഴിയറച്ചിയുടെ വില കൂടാൻ കാരണമായി പറയുന്നത്.
വിലക്കൂടുതൽ പരാതിപ്പെട്ട ജനങ്ങളോട് കോഴി ഇറച്ചി ഉപേക്ഷിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി താരിഖ് ബഷീർ ആവശ്യപ്പെട്ടു. കോഴി ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഇനിയും വിലകൂടാൻ സാധ്യതയുണ്ടെന്നും കോഴിയിറച്ചി ഉപേക്ഷിക്കാനുമാണ് മന്ത്രി ആവശ്യപ്പെട്ടത്. ഒരു മാസത്തിനിടെ മാത്രം 300 രൂപയാണ് കോഴിയിറച്ചിയുടെ വില വർദ്ധിച്ചത്.
കഴിഞ്ഞ ദിവസം ഗോതമ്പ് മാവിനായി പരസ്പരം പോരടിക്കുന്ന പാക് ജനതയെ പറ്റി വാർത്തകൾ പുറത്തു വന്നിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം പാകിസ്താനിൽ പണപ്പെരുപ്പവും സാമ്പത്തിക ഞെരുക്കവും രൂക്ഷമാണ്.
Discussion about this post