വർണ്ണങ്ങൾ മാറുന്ന പുതിയ കാറ് പരിചയപ്പെടുത്തി ബിഎംഡബ്ല്യു. ഐ വിഷൻ ഡീ എന്നതാണ് പുതിയ കാറിൻറെ പേര്. അർനോൾഡ് ഷ്വാസ്‌നെഗർ ആണ് കാറിൻറെ പരസ്യചിത്രത്തിൽ അഭിനയിച്ചത്. ജനുവരി 3-ന് അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് (CES) കാറിൻറെ പ്രദർശനം നടന്നത്.
പർപ്പിൾ, പിങ്ക്, മഞ്ഞ, വെള്ള, ചുവപ്പ് എന്നിവയുൾപ്പെടെ 32 നിറങ്ങളിലേക്ക് മാറാൻ കാറിന് സാധിക്കും. ഇലക്ട്രോണിക് മഷി ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ബിഎംഡബ്ല്യു ഐ വിഷൻ ഡീയുടെ പുറം ഭാഗത്തിനെ കമ്പ്യൂട്ടർ സ്ക്രീൻ എന്നപോലെ ചെറിയ ‘മൈക്രോ ക്യാപ്‌സ്യൂളുകൾ’ ആയി തിരിച്ചിരിക്കുകയാണ്. മുടിയിഴയുടെ മാത്രം വലിപ്പത്തിലുള്ള ചെറിയ ഗോളാകൃതിയുള്ള കണങ്ങളാണ് മൈക്രോ ക്യാപ്സ്യൂളുകൾ. ഓരോ മൈക്രോക്യാപസ്യൂളിൻറെയും ഉപരിതലത്തിൽ വൈദ്യുതമണ്ഡലം വഴി ഉത്തേജിപ്പിക്കുനന വർണ്ണകണങ്ങൾ അടിങ്ങയിരിക്കുന്നു. വൈദ്യുതിയുടെ ക്രമീകരണമനുസരിച്ച് ടിവി സ്ക്രീനിലോ, കമ്പ്യൂട്ടറിലോ വർണ്ണങ്ങൾ കാണുന്നപോലെ കാറിൻറെ ഉപരിതലത്തിലും പല വർണ്ണങ്ങൾ കാണുന്നു. കാറിൻറെ ഉപരിതലത്തിൽ മാത്രമല്ല ഡാഷ് ബോർഡിലും വിൻറ് സക്രീനിലുമെല്ലാം ഇത്തരത്തിൽ വർണ്ണകണങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ഇത് ഇലക്ട്രോണിക് ഷോയിലവതരിപ്പിക്കാനുള്ള കൺസപ്റ്റ് കാർ മാത്രമാണെന്നും ഇത് വിപണിയിലേക്കിറക്കാൻ ഉദ്ദേശമില്ലെന്നുമാണ് ബിഎംഡബ്ല്യൂ പറയുന്നത്. ഭാവിയിലെ കാറുകൾ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവ ആയിരിക്കുമെന്നും ബിഎംഡബ്യു അധികൃതർ അറിയിച്ചു.
Discussion about this post