ന്യൂഡൽഹി : ട്രാൻസ്ജെൻഡർ, എൽജിബിടിക്യൂ ഉൾപ്പെടെയുളള ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണയുമായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. അവരും മനുഷ്യരാണെന്നും ഈ സമൂഹത്തിൽ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് തീവ്ര ഇടത് സംഘടനകൾ രംഗത്തെത്താറുണ്ട്. എന്നാൽ അവർ ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. രാജ്യം ഒരിക്കലും അവരെ മാറ്റിനിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാദ്ധ്യമമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ട്രാൻസ്ജെൻഡർ പൗരന്മാർക്ക് രാജ്യം സാമൂഹിക സ്വീകാര്യത നൽകുന്നുണ്ട്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും അത് നേടിക്കൊടുക്കാനും വിവിധ സംഘടനകളും സംവിധാനങ്ങളുമുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തെ ഒരിക്കലും ഒരു പ്രശ്നമായി കണകാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് അവർക്ക് സമൂഹത്തിൽ വ്യക്തമായ സ്ഥാനമുണ്ട്. അവർക്ക് അവരുടേതായ വിശ്വാസങ്ങളും ദൈവങ്ങളുമുണ്ട്. നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ട്രാൻസ്ജെൻഡർ സമൂഹം. അവരെ ഒരിക്കലും പാർശ്വവൽക്കരിക്കപ്പെടുത്തിയിട്ടില്ല. ഇതൊരു ആഗോള ചർച്ചാ വിഷയമാക്കാനും രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽജിബിടിക്യൂ സമൂഹത്തിന് ഒരിടം വേണമെന്ന് ആഗ്രഹിക്കുന്ന സംഘടനയാണ് ആർഎസ്എസ്. മനുഷ്യർ ഉള്ളിടത്തോളം ട്രാൻസ്ജെൻഡർ സമൂഹവും നിലനിൽക്കും. മൃഗങ്ങളിലും ഇത്തരം സ്വഭാവങ്ങൾ കാണാൻ സാധിക്കും. ഇത് ജൈവികമാണ്, ഒരു ജീവിതരീതിയാണ്. ഇപ്പോൾ ഈ വിഷയത്തിൽ വളരെയധികം കോലാഹലങ്ങൾ നിലനിൽക്കുന്നുണ്ട്, അല്ലങ്കിൽ അത് സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് വളരെ ലളിതമായ പ്രശ്നമാണ്. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post