ലക്‌നൗ: നിർമ്മാണം പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കാൻ പാക് ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബ, ജെയ് ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ക്ഷേത്രം ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്. അടുത്തിടെ രാമക്ഷേത്രം പൊളിച്ച് അവിടെ പള്ളി പണിയുമെന്ന ആഹ്വാനവുമായി അൽ-ഖ്വായ്ദ ഭീകരർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം തകർക്കാനായി ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാമക്ഷേത്രം തകർക്കാൻ നേപ്പാൾ അതിർത്തിവഴി ഭീകരരെ രാജ്യത്തേക്ക് കടത്താനും വൻ തോതിൽ ആയുധങ്ങൾ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. രാമക്ഷേത്രം പൂർത്തിയായി ഭക്തർക്ക് തുറന്നു നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആക്രമണം നടത്താനാണ് പദ്ധതി. ഇതിന് മുന്നോടിയായി പ്രദേശത്ത് ഹിന്ദു- മുസ്ലീം സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് പാക് ഭീകരർക്കും ചാര സംഘടനയായ ഐഎസ്‌ഐയും വലിയ തിരിച്ചടിയാണ് നൽകിയത്. സുരക്ഷാ സേനയെ മറികടന്ന് നിലവിൽ കശ്മീരിൽ വൻ ഭീകരാക്രമണം നടത്തുക ഭീകര സംഘടനകൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് രാമക്ഷേത്രം ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നത്.
ഇന്ത്യയിൽ ഭീകര വളർത്താൻ ഐഎസ്‌ഐ പുതിയ പദ്ധതികൾ തയ്യാറാക്കി വരികയാണ്. രാജ്യത്തേക്ക് വൻ തോതിൽ ലഹരി വസ്തുക്കൾ എത്തിക്കാനുള്ള ശ്രമം ഇതിന്റെ ആദ്യ പടിയാണ്. ഡ്രോൺവഴി രാജ്യത്തേക്ക് ലഹരി എത്തിക്കുന്നത് ഐഎസ്‌ഐ ആണെന്നും രഹസ്വാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
Discussion about this post