റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിന് നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ. ചത്തീസ്ഗഢിലെ തെക്കൻ ബസ്തർ മേഖലയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഭീകരർ ആക്രമിച്ചത്.
തുടർന്ന് സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റിലെ കമാൻഡോകളും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് ഭീകരർ ഓടി രക്ഷപ്പെടുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 5 സിആർപിഎഫ് സൈനികർക്ക് പരിക്കേറ്റിരുന്നു. എൽഇഡി ആക്രമണത്തിലാണ് പരുക്കേറ്റത്. ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയിലെ ചൈബാസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
Discussion about this post