മലപ്പുറം: 12 വയസുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഏഴുവർഷം കഠിന ശിക്ഷ. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസി(32)നെയാണ് ശിക്ഷിച്ചത്. മഞ്ചേരി പോക്‌സോ കോടതിയിലെ ജഡ്ജി കെ രാഗേഷാണ് ശിക്ഷ വിധിച്ചത്.
ഏഴുവർഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തടഞ്ഞുവെച്ചതിന് 500 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിനതടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു മാസത്തെ അധിക തടവ്, തട്ടിക്കൊണ്ടു പോയതിന് മൂന്നുവർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരുമാസത്തെ അധികതടവ്, പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ഏഴുവർഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
2015 നവംബറിലാണ് സംഭവം നടന്നത്. പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുമ്പോൾ ഓട്ടോയുമായി എത്തിയ പ്രതി, വീട്ടിലെത്തിക്കാമെന്ന് വാദ്ഗാനം ചെയ്യുകയായിരുന്നു. ഓട്ടോ വീട്ടിനടുത്തെത്തിയപ്പോൾ കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും വാഹനം നിർത്താതെ ഓടിച്ചുപോവുകയുമായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.
Discussion about this post