നിങ്ങളുടെ ബിസിനസ് ചെറുതോ വലുതോ ആകട്ടെ, വിജയം നേടാനുള്ള ആദ്യ ഉപാധിയയായി ഡിജിറ്റൽ മാർക്കറ്റിംഗ് പ്രയോജനപ്പെടുത്താം. വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ പറ്റിയ വിപണന തന്ത്രമാണ് ഇത്. ടെലിവിഷന്‍, റേഡിയോ, ബില്‍ബോര്‍ഡുകള്‍, വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയ പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളേക്കാള്‍ ഇന്ന് ഏവരും ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിന്റെ വഴിയാണ് സ്വീകരിക്കുന്നത്.
ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഉത്പന്നങ്ങളും സേവനങ്ങളും വിപണനോദ്ദേശത്തോടെ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ഇന്റര്‍നെറ്റ് വിപണനം അഥവാ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. ഇതിന് വെബ് മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വെബ്‌വെര്‍ട്ടൈസിംഗ്, ഇമാര്‍ക്കറ്റിംഗ് എന്നും പറയാറുണ്ട്. ഇതില്‍ പ്രചാരണത്തിന് ഇന്റെര്‍നെറ്റ് സാമൂഹിക കവാടങ്ങളായ ട്വിറ്റര്‍ , ഫേസ്ബുക്ക്, ലിങ്ക്ഡിന്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിഗ് സൈറ്റുകള്‍ വ്യാപാരികളെ വ്യാപകമായി സഹായിക്കുന്നു.
ഇന്റര്‍നെറ്റില്‍ ലഭ്യമായ കണ്ടന്റ് എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ഏത് സമയത്ത് വേണമെങ്കിലും കാണാം. എവിടെയും എപ്പോഴും ഒരു ഉപഭോക്താവിന് ലഭ്യമായ രീതിയില്‍ സര്‍വവ്യാപിയാണ് ഡിജിറ്റല്‍ മീഡിയ. അത്‌കൊണ്ട് തന്നെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എളുപ്പമാകുന്നത്. വാര്‍ത്തകള്‍, ഷോപ്പിംഗ്, വിനോദആഘോഷങ്ങള്‍ തുടങ്ങിയ ഒരുപാട് സംഗതികളാല്‍ വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡിജിറ്റല്‍ മീഡിയ.
അതിനാല്‍ തന്നെയാണ് ബ്രാന്‍ഡ് പ്രൊമോഷന് വേണ്ട ഏറ്റവും മികച്ച മാധ്യമമായി ഇത് മാറുന്നതും. ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്ന നിലക്കാണ് പലരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ കാണുന്നത്. അതിനാല്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നത് ഏറെ ഗുണകരമായ ഒന്നായി മാറും. നിലവിലുള്ള ഉപഭോക്താക്കളെ ഉറപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ഇത് സഹായിക്കും.
Discussion about this post