Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മകരജ്യോതി ദർശിക്കാൻ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം; തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ ഒരുങ്ങി സന്നിധാനം

by Brave India Desk
Jan 13, 2023, 08:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സന്നിധാനം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാനായി ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. വലിയ തോതിലാണ് അയ്യപ്പൻമാർ മല കയറുന്നത്. 2000 ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയിലും മറ്റും പർണശാലകൾ കെട്ടി മകരജ്യോതിക്കായി കാത്തിരിക്കുന്ന ഭക്തരും ഇക്കുറി ധാരാളമാണ്.

കോവിഡിന്റെ നിയന്ത്രണങ്ങൾ ഒഴിഞ്ഞ മണ്ഡലകാലമായതിനാൽ തുടക്കം മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലിയ തോതിൽ തീർത്ഥാടക പ്രവാഹമായിരുന്നു ശബരിമലയിൽ ഇക്കുറി ദൃശ്യമായത്. പല ഘട്ടങ്ങളിലും സർക്കാരും ദേവസ്വം ബോർഡും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്നതിനും വിശ്വാസി സമൂഹം സാക്ഷിയാകേണ്ടി വന്നു. പല ദിവസങ്ങളിലും അയ്യനെ കണ്ടുതൊഴുതവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മകരജ്യോതിക്ക് തിരക്ക് നിയന്ത്രിക്കാൻ പോലീസും വലിയ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനെത്തിക്കുന്ന തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 11 മണിക്ക് നെയ്യഭിഷേകം അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും.

തുടർന്ന് വൈകിട്ട് വൈകീട്ട് 5.30 ഓടെ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമര ചുവട്ടിൽ പേടകങ്ങൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകിട്ട് 6.30 ന് ശ്രീകോവിലിൽ ദീപാരാധന പൂർത്തിയാകുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

രാത്രി 8.45നാണ് മകര സംക്രമ പൂജ. ശനിയാഴ്ച പകൽ 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനം.

Tags: പർണശാലകൾsabarimala templeശബരിമലMakara JyothiLord Ayyappaമകരജ്യോതി
Share18TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies